മുംബൈ: ദേശീയ പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി വര്‍ഗീയതയ്‌ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ടീവില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമം ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണെന്നും അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമാണെന്നും ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണിതെന്നും അദ്ദേഹം ആരോപിച്ചു.
Read also: ട്രൈബല്‍ സര്‍വകലാശാല ചോദിച്ചപ്പോൾ മ്യൂസിയം തന്നു; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ഹേമന്ത് സോറൻ
ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇവരുടെ ശ്രമം. പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്‌ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതയ്‌ക്കെതിരെ പോരാടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments