2019ലെ യുപിഐ(യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഡിജിറ്റല്‍ പണമിടപാടുകളില്‍ ഏറെ മുന്നിലെത്തിയത് ഗൂഗിള്‍ പേ. ഫിന്‍ടെക് സ്ഥാപനം റേസര്‍പേ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഗൂഗിൾ പേയിലൂടെ 59 ശതമാനം ഇടപാടുകൾ നടന്നപ്പോൾ, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേയിൽ 26 ശതമാനവും പേടിഎമ്മിൽ 7 ശതമാനവും ഭീമിൽ 6 ശതമാനവും ഇടപാടുകൾ നടന്നു. 2018ലേക്ക് വരുമ്പോൾ ഗൂഗിള്‍ പേയ്ക്ക് 48 ശതമാനവും ഭീമിന് 27 ശതമാനവും ഫോണ്‍പേക്ക് 15 ശതമാനവും പേടിഎമ്മിന് 4 ശതമാനവും വിപിണി വിഹിതമാണ് ഉണ്ടായിരുന്നത്.
Also read : ട്രൈബല്‍ സര്‍വകലാശാല ചോദിച്ചപ്പോൾ മ്യൂസിയം തന്നു; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ഹേമന്ത് സോറൻ
2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ റേസര്‍പേ പ്ലാറ്റ്ഫോമില്‍ നടന്ന ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തലുകൾ. ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഫിന്‍ടെക് മേഖലയെ കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ഈ റിപ്പോര്‍ട്ടിൽ ഉള്‍ക്കൊള്ളുന്നുണ്ട്.
Post Your Comments