ന്യൂഡല്‍ഹി : 2020-2021 വര്‍ഷത്തെ കേന്ദ്ര ബജറ്റിനെ ജനപ്രിയമാക്കി മാറ്റിയത് ആദായ നികുതിയിളവ് സംബന്ധിച്ച പ്രഖ്യാപനമായിരുന്നു. 2020 -21 സാമ്പത്തിക വര്‍ഷത്തേക്ക് വന്‍ ആദായ നികുതി ഇളവുകളാണ് ബജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനം ഉളളവര്‍ ഇനിമുതല്‍ ആദയ നികുതി നല്‍കേണ്ടതില്ല. അഞ്ച് മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനവും 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉളളവര്‍ 15 ശതമാനം നികുതിയും അടയ്ക്കണം.
Read also : കേന്ദ്ര ബഡ്ജറ്റ് 2020; കുടിവെള്ളത്തിന്റെ കാര്യത്തിലും ആശങ്ക വേണ്ട, സ്വച്ഛ് ഭാരതിനായും 12,300 കോടി
10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമായിരിക്കും നികുതി നല്‍കേണ്ടി വരുക. രാജ്യത്തിന്റെ വളര്‍ച്ച ലക്ഷ്യം മുന്നില്‍ക്കണ്ടാണ് നികുതി പരിഷ്‌കരണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം ലഭിക്കും. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments