വാഷിങ്ടണ്‍: പുതിയ വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക . സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് ചില രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിസ നിയന്ത്രണമേര്‍പ്പെടുത്തി.
Read Also : വിസാ ചട്ടങ്ങള്‍ ലംഘിച്ചതിന് അമേരിക്കയില്‍ ഇന്ത്യന്‍ കമ്പനിക്ക് വന്‍ തുക പിഴ വിധിച്ചു.
ഇതുപ്രകാരം ഇറാന്, ലിബിയ, ഉ. കൊറിയ, സിറിയ, വെനിസ്വേല, യമന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് വിലക്കി. മ്യാന്മര്, എറിത്രീയ, കിര്ഗിസ്താന്, നൈജീരിയ എന്നീ രാജ്യക്കാര്‍ക്കുള്ള അഭയാര്‍ഥി വിസയും നിര്‍ത്തിവെച്ചു. ഇതിനുപുറമെ ‘വിസ ലോട്ടറി’യില്‍ നിന്ന് (അഭയാര്‍ഥി വിസയിലുള്ളവര്‍ക്ക് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്ന പദ്ധതി) സുഡാന്, താന്‍സനിയ രാജ്യങ്ങളേയും ഒഴിവാക്കിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അറിയിച്ചു.
പുതിയ നിയന്ത്രണങ്ങള്‍ വിനോദസഞ്ചാരികള്‍, വ്യവസായികള്‍ അടക്കമുള്ള അഭയാര്‍ഥി ഇതര യാത്രക്കാര്‍ക്ക് ബാധകമല്ല. ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ അമേരിക്കയുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നതിനായി പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
Post Your Comments