യുഎസ്എ: ആഗോള സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസിനാണ് വിസാ ചട്ടം ലംഘിച്ചതിന് വന്‍ തുക പിഴ വിധിച്ചത്. ഒരു മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് പിഴയായി വിധിച്ചത്. ഇന്ത്യന്‍ രൂപ ഏകദേശം 65 ലക്ഷത്തോളം വരും. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ടി ഷ്‌നൈഡര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. യുഎസ് വിസാ നിയമം ലംഘിച്ചതിന് വിധിച്ച പിഴ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല തങ്ങള്‍ക്ക് സംഭവിച്ചത് തെറ്റാണെന്നും ഇനി അത് ഉണ്ടാകില്ലെന്നും ഇന്‍ഫോസിസ് ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ ഒരു കമ്പനിയെയും നിയമം ലംഘിക്കാന്‍ അനുവധിക്കില്ല. യുഎസ് തൊഴില്‍ നിയമം തൊഴില്‍ നിയമം ലളിതമാണെന്നും ഇനി ഇത്തരത്തില്‍ ഒരു കമ്പനിയും നിയമം ലംഘിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ എറിക് ടി ഷ്‌നൈഡര്‍മാന്‍ വ്യക്തമാക്കി.
Post Your Comments