ന്യൂഡൽഹി: കേന്ദ്ര ധനകാര്യ ബജറ്റിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ലോക സാമ്ബത്തികശക്തിയായി വളര്‍ച്ചപ്രാപിക്കുന്ന ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്നതാണ് ബജറ്റെന്നും നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന് ഇതില്‍ കുറഞ്ഞൊരു വിശേഷണം ചേരില്ലെന്നും വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹത്തിന്റെ എല്ലാത്തട്ടിലും സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും എത്തിക്കുന്ന വിധത്തിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികരംഗത്തിന് താങ്ങാകുമ്പോള്‍ മറുഭാഗത്ത് ചെറുകിട, വന്‍കിട വ്യവസായസംരംഭങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ലോക സാമ്പത്തികശക്തിയായി വളര്‍ച്ചപ്രാപിക്കുന്ന രാജ്യത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് വര്‍ധിതവീര്യം പകരുന്ന ബജറ്റ്. ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ ഇന്നവതരിപ്പിച്ച ബജറ്റിന് ഇതില്‍ കുറഞ്ഞൊരുവിശേഷണം ചേരില്ല. സമൂഹത്തിന്റെ എല്ലാത്തട്ടിലും സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും എത്തിക്കുംവിധമാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരുവശത്ത് ഇന്ത്യയുടെ നട്ടെല്ലായ കാര്‍ഷികരംഗത്തിന് കൈത്താങ്ങ് നല്‍കുമ്പോള്‍ മറുഭാഗത്ത് ചെറുകിട, വന്‍കിട വ്യവസായസംരംഭങ്ങള്‍ക്ക് പ്രത്യേകപരിഗണന നല്‍കുന്നു. രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന ഇടത്തരക്കാരുടെ ചിരകാലസ്വപ്നമായ ആദായനികുതിപരിധി സ്ലാബ് കാലാനുസൃതമായി പുനഃക്രമീകരിച്ചത് ബജറ്റിന്റെ ഏറ്റവും വലിയ മേന്‍മയായി കാണാം. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും പുറമേ ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക മേഖലകള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ബജറ്റ് അടുത്തസാമ്പത്തികവര്‍ഷം രാജ്യത്തിന്റെ ജി.ഡി.പി. റേറ്റ് പത്തുശതമാനത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിരവികസനവും രാഷ്ട്രനന്‍മയും മാത്രം ലക്ഷ്യമിട്ട് മുന്നേറുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ കിരീടത്തില്‍ ഈയൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തപ്പെടുമ്പോള്‍, രാഷ്ട്രീയദുഷ്‌ലാക്കോടെ എതിര്‍പക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളും അപവാദങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നവീഴുകയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഒരു തുടക്കം മാത്രം.
Post Your Comments