Latest NewsIndiaNews

കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് വകയിരുത്തിയത് ഈ മേഖലകളില്‍. ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപയാണ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും, തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുഅണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വച്ചു. തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മത്സ്യബന്ധനമേഖലയ്ക്ക് 218.40 കോടിയും മാറ്റിവച്ചിട്ടുണ്ട്.

read also : ഇത്തവണ കേന്ദ്ര ബജറ്റിനെ ഏറെ ജനപ്രിയമാക്കി മാറ്റിയത് ഈ ഒരു കാര്യത്തില്‍

ആദായ നികുതിയില്‍ ഇളവ് വരുത്തിയും പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സിയുടെ പ്രാഥമിക ഓഹരികള്‍ വില്‍ക്കാനും കാര്‍ഷിക, അടിസ്ഥാന, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയും കേന്ദ്ര സര്‍ക്കാറിന്റെ ബഡ്ജറ്റ് പ്രഖ്യാപനം. 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവരുടെ ആദായ നികുതി 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. അഞ്ചം ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button