ന്യൂഡല്‍ഹി: ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. 2014 മുതല്‍ രാജ്യത്ത് 284 ബില്ല്യണ്‍ ഡോളറിന്റെ റ വിദേശ നിക്ഷേപമാണ് ഉണ്ടായത്. രാജ്യത്തിന്റെ പൊതുകടം 52 ശതമാനത്തില്‍ നിന്നും 48 ശതമാനമായി കുറഞ്ഞു. ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി റിട്ടേണുകള്‍ ഈ സാമ്പത്തിക വര്‍ഷം 40 കോടി കവിഞ്ഞു. ജി.എസ്.ടി നിരക്കു കുറച്ചതോടെ കുടുംബ ചെലവ് ശരാശരി നാലു ശതമാനം കുറഞ്ഞു. രാജ്യത്ത് 60ലക്ഷം പുതിയ നികുതി ദായകര്‍ ഉണ്ടായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
മത്സ്യമേഖലകള്‍ക്ക് ആശ്വാസമായി സാഗര്‍ മിത്ര പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ മന്ത്രി വ്യക്തമാക്കി. 2025 നകം പാലുത്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുമെന്നും ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. ജലദൌര്‍ലഭ്യം നേരിടാന്‍ 100 ജില്ലകര്‍ക്ക് പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു. തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2022 -ല്‍ കര്‍ഷകവരുമാനം ഇരട്ടിയാക്കാന്‍ 16 ഇനം പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിക്കുന്നത്.
അതേസമയം പഴങ്ങളും പച്ചക്കറികളും വേഗത്തിലെത്തിക്കാന്‍ റെയില്‍ കിസാന്‍ പദ്ധതി അവതരിപ്പിക്കുമെന്ന് യൂണിയന്‍ ബജറ്റ് 2020ല്‍ നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹത്തിന് ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി. 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുമെന്നും നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. മൂന്ന് കാര്‍ഷികനിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം. വെയര്‍ ഹൌസുകള്‍ സ്ഥാപിക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് ധനമന്ത്രി പ്രഖ്യാപിച്ചു.
ALSO READ: ജനങ്ങളുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിപ്പിക്കും; ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണം തുടങ്ങി
20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്ബുകള്‍ നല്‍കും. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കി. ഉജ്ജ്വല, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ ധനമന്ത്രി ഉയര്‍ത്തിക്കാട്ടിയെന്നും ബജറ്റ് അവതരണത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കര്‍ഷകര്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡും നടപ്പിലാക്കും. കാര്‍ഷിക ജലസേചനത്തിനായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു.
Post Your Comments