തിരുവനന്തപുരം: ഗുരുനാഥന്‍മാര്‍ ഗുരുത്വം ഉള്ളവരാക്കി മാറ്റുകയല്ല കുട്ടികളെക്കൊണ്ട് വിപ്ലവം എന്ന പേരില്‍ രക്തം ചീന്തിക്കുകയാണെന്ന് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. കുട്ടികളെ കുരങ്ങന്മാരാക്കി ചുടു ചോറ് വാരിക്കുന്ന അധ്യാപകരെ സമൂഹം മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ അധ്യപാക പരിഷത്ത് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യപദ്ധതി കേന്ദ്ര സര്‍ക്കാര്‍ റിവ്യൂ ചെയ്യുന്നതിനൊപ്പം അധ്യാപകരുടെ യോഗ്യതയും രാഷ്ട്രീയവും കൂടി പരിശോധിക്കണം. മറ്റ് ഭാഷകളെ എതിര്‍ക്കുക അല്ല അഖിലലോകതലത്തില്‍ ഉപയോഗിക്കുന്ന മറ്റ് ഭാഷകളിലെ വാക്കുകള്‍ മലയാളത്തിന്റേത് ആക്കി മാറ്റണം. എന്നാലേ ഭാഷ വളരുകയുള്ളൂ. ശാസ്ത്ര സാങ്കേതിക പുരോഗതിക്കൊപ്പം അധ്യാപകരും ഉയരണം. കുട്ടികള്‍ക്ക് അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ അധ്യാപകന് കഴിയണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
മാതാപിതാ ഗുരു ദൈവം എന്ന വചനത്തില്‍ പറയുന്ന പോല എത്ര ഗുരുനാഥന്‍മാര്‍ ഉണ്ടെന്ന് പരിശോധിക്കണം. ആശാന് 51 അക്ഷരവും പിഴയ്ക്കുന്നു. അല്ലെങ്കില്‍ മനപൂര്‍വ്വം 51ഉം തെറ്റിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ അടക്കം നമ്മള്‍ കണ്ടത് അതാണ്. കുറേ വര്‍ഷങ്ങളായി ഭാരതീയ ചരിത്രവും സംസ്‌കാരവും മണ്‍ മൂടി പുതിയ ചരിത്രം എഴുതി ചേര്‍ക്കാന്‍ ശ്രമിക്കുന്നു. സംസ്‌കൃതത്തിന് നേരിടുന്ന അവഗണന അതിന് ഉദാഹരണമാണ്. എല്‍കെജി മുതല്‍ ഏഴ് വരെ സംസ്‌കൃതം നിര്‍ബന്ധമാക്കണം. ഒന്ന് മുതല്‍ 12 വരെ സനാധന ധര്‍മ്മപഠനം വേണം. മതത്തെ കുറിച്ച് പഠിച്ച ശേഷം തീരുമാനിക്കാനുള്ള അവസരം കുട്ടികള്‍ക്ക് വേണം. എല്ലാ മതങ്ങളെയും കുറിച്ച് പഠനം വേണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments