തക്കാളി ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ എന്ന ഘടകം ചര്‍മ്മത്തിന്റെ തിളക്കം കൂട്ടുകയും, ചുളിവുകള്‍ അകറ്റി സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ചര്‍മ്മം സംരക്ഷണത്തിന് ഇതാ തക്കാളി കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം…
ആദ്യം കുറച്ച് തക്കാളി നീര് എടുക്കുക അതിലേക്ക് വെള്ളരിക്കയുടെ നീരും തേനും സമം ചേര്‍ക്കണം. ഇത് നന്നായി മിക്സ് ചെയ്തശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ച് പിടിപ്പിക്കാം. 20 മിനിറ്റ് കഴിയുമ്പോള്‍ ഇത് കഴുകി കളയാം. മുഖത്തെ എണ്ണമയം അകറ്റുന്നതിനോടൊപ്പം മുഖക്കുരു തടയുന്നതിനും ഈ ഫേസ് പാക്ക് ഗുണകരമാണ്.
നാല് സ്പൂണ്‍ തക്കാളി നീര് അതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. രണ്ടും കൂടി നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കണം. 15-20 മിനുട്ടിന് ശേഷം മുഖം ചെറു ചൂട് വെള്ളത്തില്‍ കഴുകാം. ചര്‍മ്മം മൃദുവാകുന്നതിനൊപ്പം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും ഈ ഫേസ് പാക്ക് സഹായിക്കും.<
Post Your Comments