ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് തൊഴിലവസരങ്ങള്‍ കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മേഖലകളാണ് കൃഷി, സംഭരംക മേഖലകള്‍, ടെക്‌സ്‌റ്റൈയില്‍, ടെക്‌നോളജി എന്നിവ. ഈ നാലു മേഖലകള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് ബജറ്റെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്നതാണ് ബജറ്റ്. ബജറ്റ് നിര്‍ദേശങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കും. ബജറ്റ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് വിദ്യാര്‍ത്ഥികര്‍ക്കാണ്. പുതിയ 100 വിമാനത്താവളങ്ങള്‍ തൊഴിലവസരങ്ങള്‍ കൂട്ടും. ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വിമാനത്താവളങ്ങള്‍ വളരെ പ്രാധാന്യമേറിയതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Prime Minister Narendra Modi on #Budget2020: The goal to develop 100 airports in the country is very important for the tourism sector of the country. In tourism, there is more possibility of employment/income generation with lesser investment. pic.twitter.com/wn7TRdwqgZ
— ANI (@ANI) February 1, 2020
Post Your Comments