തിരുവനന്തപുരം: പൊതുബജറ്റ് സഹകരണ മേഖലയ്ക്ക് തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായി. കേന്ദ്ര നികുതിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ ഓഹരിയില്‍ വലിയതോതിലുള്ള ഇടിവ് വരുന്നുണ്ട്. അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ കേരളത്തെ ഒഴിവാക്കി മറ്റു സംസ്ഥാനങ്ങള്‍ക്ക് സഹായം വീതിച്ചു നല്‍കിയത് നിരാശ ഉണ്ടാക്കി. സമാന രാഷ്ട്രീയ മനോഭാവമാണ് ഇപ്പോള്‍ കേരളത്തിന്റെ കാര്യത്തില്‍ ബജറ്റിലുള്ളതെന്നും കേരളത്തെ ബജറ്റിൽ തഴഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Read also: നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി
അങ്കമാലി-ശബരി റെയില്‍പാത, കേരളത്തിന് ഒരു എയിംസ്, ജിഎസ്ടി നഷ്ടപരിഹാരത്തുക, ദേശീയപാതാ വികസനം വേഗത്തിലാക്കല്‍, പ്രവാസി പുനരധിവാസം, കടത്തിന്റെ പരിധി ഉയര്‍ത്തല്‍, റബ്ബര്‍ സബ്‌സിഡി ഉയര്‍ത്തല്‍ എന്നിങ്ങനെ കേരളം മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചിട്ടില്ല കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, റിഫൈനറി പോലുള്ളവയ്ക്ക് അതിജീവിക്കാനാവശ്യമായ പണം വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments