ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ധനമന്ത്രി നിർമല സീതാരാമന് ദേഹാസ്വാസ്ഥ്യം. ഇതോടെ ബഡ്‌ജറ്റ് അവതരണം നിർത്തേണ്ടിവന്നു. രണ്ടു മണിക്കൂർ 40 മിനിറ്റ് പിന്നിട്ട ബജറ്റ് പ്രസംഗം, രണ്ടു പേജ് ബാക്കി നിൽക്കെയാണ് അവസാനിപ്പിക്കേണ്ടി വന്നത്. ആദായ നികുതിയെ കുറിച്ചുള്ള പരാമർശങ്ങൾ അവസാനിപ്പിച്ച ശേഷം അടുത്ത മേഖലയിലേക്ക് കടക്കുന്നതിന് മുൻപ് ആണ് ധനമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം വന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗങ്ങളിലൊന്നായിരുന്നു ഇത്.
Post Your Comments