Latest NewsNewsIndia

നിർഭയ കേസ്, രാഷ്ട്രപതിയും കൈവിട്ടു

ദില്ലി: നിർഭയ കേസിലെ പ്രതി നൽകിയ ദയാ ഹർജി രാഷ്ട്രപതി തള്ളി. പ്രതിയായ വിനയ് ശർമ്മ നൽകിയ ഹർജിയാണ് തള്ളിയത്. പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു.

മറ്റു രണ്ടു പ്രതികളായ അക്ഷയ് കുമാറിനും പവന്‍ ഗുപ്തയ്ക്കും ഇനി വേണമെങ്കിൽ ദയാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. അതുകൊണ്ട്‌ തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളുമെന്നാണ് സൂചന. അതേസമയം വധശിക്ഷ നീട്ടിക്കൊണ്ടു പോകാൻ പ്രതികൾ മനപൂർവം ശ്രമിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

shortlink

Post Your Comments


Back to top button