Latest NewsNewsIndia

കൊറോണ ബാധ: സുരക്ഷാ മാസ്‌ക്കുകളുടെ കയറ്റുമതി; ഇന്ത്യയുടെ തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാസ്‌ക്കുകളുടെ കയറ്റുമതി തൽക്കാലം ഇന്ത്യ നിരോധിച്ചു. എന്നാൽ നടപടിക്ക് പിന്നിലെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. വായുവിലൂടെ രോഗം പടരുന്നത് തടയുന്ന സുരക്ഷാ മാസ്‌ക്കുകൾ, സുരക്ഷാ ഉടുപ്പുകൾ മുതലയാവയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് ആയിരക്കണക്കിന് പേരാണ് കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കേരളത്തിൽ മാത്രം 1471 പേരാണ് നിരീക്ഷണത്തിൽ. ഇതിൽ 1421 പേർ വീടുകളിലും 50 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ആശുപത്രികളിലും വീടുകളിലുമായി 214 പേരാണ് നിരീക്ഷണത്തിലുള്ളത്.

ആകെ 39 സാമ്പിളുകള്‍ ഇത് വരെ പരിശോധനക്കായി അയച്ചിട്ടുണ്ട്. കോറോണ പ്രതിരോധ പ്രവര്‍ത്തന വുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥരീകരിച്ച പെണ്‍കുട്ടിയുടെ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ച സാമ്പിളിന്റെ രണ്ടാം ഫലം കൂടി ലഭിക്കേണ്ടതുണ്ട്.

ALSO READ: കൊറോണ ബാധ: ചൈനയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ

അതേസമയം, വുഹാനിൽ നിന്നും ഇന്ത്യൻ വംശജരെ നാട്ടിലെത്തിക്കാൻ ചൈനീസ് സർകാർ നൽകിയ സഹകരണത്തിന് ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയെ ഫോണിൽ വിളിച്ചാണ് സഹകരണത്തിന് നന്ദി അറിയിച്ചത്. കൊറോണ വൈറസ് നേരിടുന്നതിൽ ഇരു രാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button