പബ്ലിക്ക് ടോയ്ലറ്റുകള്‍ ഉപയോ?ഗിക്കാത്തവരായി ആരും കാണില്ല. പുറത്ത് കറങ്ങാന്‍ പോയാല്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പബ്ലിക്ക് ടോയ്ലറ്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പബ്ലിക്ക് ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിലൂടെ ചിലര്‍ക്ക് മൂത്രത്തില്‍ അണുബാധയുണ്ടാകുന്നു.
സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലും കണ്ട് വരുന്നത്. വൃത്തിയില്ലാത്ത പൊതു വിശ്രമമുറികളില്‍ കുമിഞ്ഞു കൂടുന്ന രോഗാണുക്കള്‍ നിങ്ങളില്‍ പലതരം അണുബാധകള്‍ക്കും രോഗങ്ങള്‍ക്കുമെല്ലാം ഇടയാക്കിയേക്കും. പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം
പബ്ലിക്ക് ടോയ്ലറ്റുകള്‍ വാതില്‍ തുറക്കുമ്പോഴാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഒരിക്കലും വാതിലിന്റെ കൈപിടിയില്‍ പിടിക്കാതിരിക്കുക. വാതില്‍ തുറക്കുമ്പോള്‍ കൈയ്യില്‍ ടിഷ്യൂ പേപ്പര്‍ കരുതണം. ഒരു പൊതു ടോയ്ലറ്റിന്റെ വാതില്‍ ഹാന്‍ഡിലുകള്‍ പലയാളുകളും മാറി മാറി ഉപയോഗിക്കുന്ന ഒന്നായതുകൊണ്ടുതന്നെ ബാക്ടീരിയകള്‍ കുന്നു കൂടുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍ ഇവിടെ നേരിട്ട് സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കൈമുട്ട് ഉപയോഗിച്ച് വാതില്‍ തള്ളാം. അല്ലെങ്കില്‍ വാതില്‍ തുറക്കാന്‍ ടിഷ്യു പേപ്പര്‍ ഉപയോഗിക്കാം.
തിടുക്കത്തില്‍ തന്നെ കാര്യം നടത്താനായി ടോയ്ലറ്റ് സീറ്റില്‍ പെട്ടെന്ന് കയറി ഇരിക്കരുത്. ഇരിപ്പിടത്തില്‍ കറയും നനവുമുണ്ടോ എന്ന് ആദ്യമേ നിരീക്ഷിക്കുക. അത് ഒരുപക്ഷേ മൂത്രത്തിന്റെ അടയാളങ്ങള്‍ ആയിരിക്കാം. കുറച്ച് ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് സീറ്റ് നന്നായി തുടച്ചു വൃത്തിയാക്കുക. ഇത് ചെയ്യുമ്പോള്‍ നിങ്ങള്‍ ഒന്നിലും തൊടുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ സീറ്റില്‍ ഇരിക്കുന്നതിനുമുമ്പ് ടോയ്ലറ്റ് സീറ്റ് കവര്‍ ഉപയോഗിക്കുക. സീറ്റ് കവറുകള്‍ ലഭ്യമല്ലെങ്കില്‍, ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സീറ്റില്‍ ടോയ്ലറ്റ് പേപ്പര്‍ ഇടാവുന്നതാണ്.
വെസ്റ്റേണ്‍ ടോയ്ലറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അണുക്കള്‍ കൂടുതലും തങ്ങി നില്‍ക്കുന്നത് വെസ്റ്റേണ്‍ ടോയ്‌ലറ്റിലാണ്. ഫ്‌ലഷ് ചെയ്തിട്ടു വേണം വെസ്റ്റേണ്‍ ടോയ്ലറ്റുകള്‍ ഉപയോഗിക്കേണ്ടത്. ഫ്‌ലഷ് ബട്ടണ്‍ അമര്‍ത്തുമ്പോഴും ടിഷ്യൂ ഉപയോഗിക്കാന്‍ മറക്കരുത്.
ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് ഒരു പൊതു ടോയ്ലറ്റിന്റെ ഇരിപ്പിടം വൃത്തിയാക്കുക എന്ന ആശയം നിങ്ങള്‍ക്ക് മികച്ചതായി തോന്നുന്നിലെങ്കില്‍, നിങ്ങള്‍ക്ക് ഒരു ടോയ്ലറ്റ് സാനിറ്റൈസര്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി എല്ലായ്‌പ്പോഴും ബാഗില്‍ ഒരു സാനിറ്റൈസര്‍ സൂക്ഷിക്കാം. ചില ഹെര്‍ബല്‍ സാനിറ്റൈസര്‍ സ്‌പ്രേ രൂപത്തില്‍ വിപണിയില്‍ ലഭ്യമാണ്.
7-8 ഇഞ്ച് അകലെ നിന്നുകൊണ്ട് ഇത് ടോയ്ലറ്റ് സീറ്റിലേക്ക് തളിച്ച ശേഷം കുറച്ച് നിമിഷങ്ങള്‍ കാത്തിരുന്നാല്‍ മതി. ഈ ഹെര്‍ബല്‍ സ്‌പ്രേ നിമിഷങ്ങള്‍ക്കുള്ളില്‍ അണുക്കളെ നശിപ്പിച്ചു കളയും. കൂടാതെ, വാതില്‍ പിടികള്‍, ഫോസെറ്റുകള്‍, ഫ്‌ലഷ് ഹാന്‍ഡിലുകള്‍ തുടങ്ങിയവയിലെല്ലാം ഇത് ഉപയോഗിക്കാനാവും. അണുബാധ വിമുക്തമാക്കാനും ഒപ്പം ടോയ്ലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാനുമെല്ലാം ഇത് സഹായിക്കും.
പബ്ലിക്ക് ടോയ്ലറ്റില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോ?ഗിച്ച് കഴുകണം. കൈ കഴുകിയ ശേഷം ഉണക്കാനായി എയര്‍ ഡ്രൈയര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തൂവാല ഉപയോഗിച്ച് കൈ തുടക്കാന്‍ ശ്രമിക്കുക.
Post Your Comments