Latest NewsLife Style

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇവ

കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടുന്നതിന് കാരണമാകും. വയറിനും മറ്റും കൊഴുപ്പ് അടിഞ്ഞ് തൂങ്ങികിടക്കുകയും വടിവൊത്ത ശരീരം ഇല്ലാതാകുകയും ചെയ്യുന്നു. പരമാവധി കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കുക. നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍

ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. അത് കൊണ്ട് തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണ്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓട്‌സ്.കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

കലോറി ഏറ്റവും കുറഞ്ഞ ഒരു ഭക്ഷണമാണ് സാലഡ്. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസവും ഉച്ചയ്ക്ക് ഒരു ബൗള്‍ വെജിറ്റബിള്‍ സാലഡ് കഴിക്കുന്നത് ശീലമാക്കുക. കാരണം വിശപ്പ് കുറയ്ക്കാനും വയറ് എപ്പോഴും നിറഞ്ഞിരിക്കാനും സാലഡ് കഴിക്കുന്നത് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദിവസവും ഒരു നേരം സാലഡ് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം മാറ്റാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

കലോറി കുറഞ്ഞ പഴമാണ് ആപ്പിള്‍. ആപ്പിള്‍ കഴിച്ചാല്‍ നിങ്ങളുടെ വയര്‍ പെട്ടെന്ന് നിറയും. അതില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ആണ് കാരണം. ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. 81 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 40 ഗ്രാം ഫൈബര്‍. കൂടാതെ കാത്സ്യം, പൊട്ടാസ്യം, തയാമിന്‍, വിറ്റാമിന്‍-എ, സി, ഇ, കെ. എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. വിളര്‍ച്ച തടയാന്‍ ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. വളരെ സമ്പന്നമായി അയേണ്‍ അടങ്ങിയ പഴമാണ് ആപ്പിള്‍. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ടാണ് വിളര്‍ച്ച വരാതിരിക്കാന്‍ ആപ്പിള്‍ കഴിക്കണമെന്ന് പറയുന്നത്.

സ്ട്രോബറിയില്‍ വൈറ്റമിന്‍ സിയും ആന്റിഓക്സഡിഡന്റും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് സ്ട്രോബറി 50 കലോറി കുറയ്ക്കുമെന്നാണ് പറയുന്നത്. കൊളസ്‌ട്രോളില്‍ നിന്നും രക്ഷ നേടാനും സ്‌ട്രോബറി വളരെ നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് തന്നെ ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. മൂന്ന്, നാല് സ്ട്രോബെറിയില്‍ 51.5 മില്ലീഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദിവസവും വേണ്ട വൈറ്റമിന്‍ സിയുടെ പകുതിയായി. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതില്‍ വൈറ്റമിന്‍ സി മുഖ്യപങ്കു വഹിക്കുന്ന

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് ഇലക്കറികള്‍. പച്ച നിറത്തിലുള്ള ഇലക്കറികളാണ് കൂടുതല്‍ ഉത്തമം. അമിതമായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയ ധമനികള്‍ക്ക് സംരക്ഷണം നല്‍കാനും പച്ച നിറത്തിലുള്ള ഇലക്കറികള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ദിവസേന നിശ്ചിത അളവില്‍ ഇലക്കറികളും ഭക്ഷണത്തിന്റെ ഭാഗമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button