Latest NewsKeralaNews

കൊറോണ വൈറസ്; പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍

പാരിപ്പള്ളി: കൊറോണ ലക്ഷണങ്ങളുമായി കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടു പേര്‍ നിരീക്ഷണത്തില്‍. ബിസിനസ് ആവശ്യത്തിന് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും നാട്ടിലെ സുഹൃത്തുമാണ് നിരീക്ഷണത്തിലുള്ളത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ സ്വമേധയാ എത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ നിരീക്ഷണത്തിലാക്കി. യുവാവിന് ഒപ്പം ആശുപത്രിയില്‍ എത്തിയ കൂട്ടുകാരനെയും മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ജില്ലയില്‍ വിവിധയിടങ്ങളിലായി 100 പേര്‍ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഐസൊലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍; 7907862136

shortlink

Related Articles

Post Your Comments

Related Articles


Back to top button