Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2020; ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് 2020 ഇന്ന്. ധനമന്ത്രി നിർമല സീതാരാമൻ രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11നാണ് ബജറ്റ് അവതരണം. ആദായനികുതി സ്ലാബുകളിൽ മാറ്റമുണ്ടാകുമോ എന്നതാകും ബജറ്റിൽ ശമ്പളവരുമാനക്കാരുടെ പ്രധാന ശ്രദ്ധാവിഷയം.

സാമ്പത്തിക വളർച്ച വർധിപ്പിക്കാൻ എന്തു നടപടികളെടുക്കുന്നു എന്നതാകും ശ്രദ്ധേയം. ഈ വർഷം വളർച്ച 5 ശതമാനവും അടുത്ത വർഷം 6– 6.5 ശതമാനവുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്. അപ്പോഴും, 2025ൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം സർക്കാർ നിലനിർത്തുന്നു.

ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനൊരു പ്രത്യേകതയുണ്ട്–സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കാര്യമായെന്തോ പ്രതീക്ഷിക്കുന്നു. സാധാരണക്കാർക്കത് ആദായനികുതി ഇളവുകൾ, സ്വർണവ്യാപാരികൾക്ക് ഇറക്കുമതി ചുങ്കത്തിലെ കുറവ്, ഓട്ടമൊബീൽ കമ്പനികൾക്ക് എക്സൈസ് ഡ്യൂട്ടി ഇളവ്, തൊഴിൽരഹിതർക്ക് തൊഴിലവസരം.

ആദായനികുതി നിരക്കുകളിലും സ്ളാബുകളിലും ഇളവു നൽകിയാൽ ജനത്തിന്റെ കയ്യിൽ കൂടുതൽ പണം വരും. അതു വിപണിയിൽ പലതരം ചെലവുകളായി മാറുകയും ചെയ്യും. സോപ്പും ടൂത്ത് പേസ്റ്റും മറ്റും അടങ്ങിയ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് എന്ന വിഭാഗം ഇപ്പോൾ സാവധാനത്തിലാണു ചലിക്കുന്നത്. വാഹനം ഉൾപ്പടെ എന്തും വാങ്ങുന്നത് ജനം മാറ്റി വയ്ക്കുന്നു. ഈ അവസ്ഥയിൽ മുന്നോട്ടു പോകാനാവില്ല. കോർപറേറ്റ് നികുതി ഇളവ് പ്രതീക്ഷിച്ച പ്രയോജനം ചെയ്തില്ല, ഉൽപാദനവും നിക്ഷേപവും കൂട്ടാൻ ഇടവരുത്തിയുമില്ല.

സമ്പദ് വ്യവസ്ഥയുടെ 72% നഗരമേഖലയിൽ നിന്നാണെങ്കിലും ഗ്രാമീണ മേഖലയിലും കൂടുതൽ പണം എത്തേണ്ടതുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വ്യാപനം, പിഎം കിസാൻ ഫണ്ട് 6000 രൂപ നൽകുന്നതു വർധിപ്പിക്കുക തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കപ്പെടുന്നു. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുകയും ലളിതമാക്കുകയും ചെയ്യണമെന്ന നിർദേശം എല്ലാ കോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും കേന്ദ്ര ബജറ്റിലല്ല, ജിഎസ്ടി കൗൺസിൽ വഴിയാണ് അതു നടപ്പാക്കേണ്ടത്. എങ്കിലും ബജറ്റിൽ അതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button