ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വ്യാവസായിക-വാണിജ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത് കോടികള്‍. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ബജറ്റ്ല്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ എല്ലാ ജില്ലകളും കയറ്റുമതി ഹബ്ബാക്കും എന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സഭയില്‍ പറഞ്ഞു. ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് തദ്ദേശീയമായി നിര്‍മാണമേഖല വളരേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ പുതിയ നയം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments