Latest NewsIndia

അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു വലിയ ശതമാനം ദലിതര്‍, അവർക്ക് നമ്മളല്ലാതെ ആര് ആശ്രയം നൽകും? – ബി എൽ സന്തോഷ്

അവര്‍ക്ക് ഇന്ത്യയല്ലാതെ മറ്റാരാണ് പൗരത്വം നല്‍കുക. സിഎഎ ദലിത് വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്.

മൈസൂരു: അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ ഒരു വലിയ ശതമാനം ദലിതരാണെന്ന് ബിജെപി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്. ‘പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ 68 ശതമാനം ദലിതരാണ്. അവര്‍ക്ക് ഇന്ത്യയല്ലാതെ മറ്റാരാണ് പൗരത്വം നല്‍കുക. സിഎഎ ദലിത് വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്.

അമ്മയുടെ ഇടം കാല്‍മുട്ടിന് താഴെ വെച്ച്‌ മുറിച്ചു കളഞ്ഞു, ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്; അമ്മയുടെ അവസ്ഥയെ കുറിച്ചു തുറന്നു പറഞ്ഞ് ശ്രീശാന്ത്

ജോലിയില്ലാത്ത രാഷ്ട്രീയക്കാരാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. ഭരണഘടനാ അവകാശങ്ങള്‍ കവരില്ല. ബിജെപിക്കോ കോണ്‍ഗ്രസിനോ അതിന് കഴിയില്ല. ജനത്തിന്‍റെ പക്ഷത്ത് നിന്നാണ് അംബേദ്കര്‍ ഭരണഘടനക്ക് രൂപം നല്‍കിയതെന്നും’ അദ്ദേഹം പറഞ്ഞു. ജനുവരി 25ന് മൈസൂരുവില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ബി എല്‍ സന്തോഷ് ഇപ്രകാരം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button