കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും ജനുവരി മുതൽ ജൂൺ മാസം വരെയുള്ള ക്ഷാമ ബത്ത 4% വർധിപ്പിച്ചു. ഡിഎ കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 306 പോയിന്‍റിൽ നിന്ന് 317 പോയിന്‍റിലേയ്ക്ക് ഉയർന്നു.
ഇതോടെയാണ് കേന്ദ്ര ജീവനക്കാരുടെ ഡിഎ 17 ശതമാനത്തിൽ നിന്നും 21 ആയും, സംസ്ഥാന സർക്കാർ ജീവനക്കാരുടെ 28 ൽ നിന്ന് 32 ആയും ഉയരും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിലവിൽ 17 ശതമാനം ഡിഎ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 20 ആണ് ലഭിച്ചിരുന്നത്. പുതിയ ഡിഎ വർധന കേന്ദ്ര സർക്കാർ അടുത്ത മാസം പ്രഖ്യാപിച്ചേക്കും.
Post Your Comments