ലഖ്നോ: യുപിയില്‍ കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയുടെ ഭാര്യയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി കുട്ടികളെയും യുവതിയേയും പോലീസ് പുറത്തെത്തിച്ചതിന് പിന്നാലെയായിരുന്നു നാട്ടുകാരുടെ ആക്രമണം. നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു. ഗുരുതമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേ സമയം ഭാര്യയുടെ അറിവോടെയാണ് ഇയാള്‍ കുട്ടികളെ ബന്ദികളാക്കിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
10 മണിക്കൂറോളം നീണ്ട നടപടികള്‍ക്കൊടുവിലാണ് കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാം ബന്ദികളാക്കിയ കുട്ടികളെ പോലീസ് മോചിപ്പിച്ചത്. അയല്‍ വീടുകളിലെ 21 കുട്ടികള്‍ക്ക് പുറമെ സ്വന്തം ഭാര്യയേയും ഒന്നരവയസുകാരിയായ മകളെയും ഇയാള്‍ വീട്ടില്‍ ബന്ദികളാക്കിയിരുന്നു.തന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തിനായി ഇയാള്‍ അയല്‍ വീടുകളിലെ കുട്ടികളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഏറെ നേരമായി കുട്ടികള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുഭാഷിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുട്ടികലെ ബന്ദികളാക്കിയ വിവരം അറിയുന്നത്.
വധശിക്ഷ സ്റ്റേ ചെയ്യാന്‍ കാരണം കേജരിവാള്‍ -കടുത്ത ആരോപണവുമായി നിര്‍ഭയയുടെ അച്ഛന്!
തുടര്‍ന്ന് രക്ഷിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഇയാളുടെ കൈവശം തോക്കുണ്ടായിരുന്നതിനാല്‍ പോലീസ് സംയമനത്തോടയൊണ് വിഷയം കൈകാര്യം ചെയ്തത്. പോലീസ് വാഹനത്തിന് നേരെ ഇയാള്‍ ബോംബേറ് നടത്തുകയും ചെയ്തു. തുടര്‍ന്ന് 10 മണിക്കൂര്‍ നീണ്ട ഓപ്പറേഷനൊടുവിലാണ് ഇയാളെ പോലീസ് കീഴടക്കുന്നത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ഇയാള്‍ അലറിയിരുന്നെന്നും പോലീസ് പറയുന്നു. ഓപ്പറേഷനില്‍ പങ്കെടുത്തവര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments