ദില്ലി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റുന്നത് നാല് ചെറുപ്പക്കാരെയാണെന്നും അവര്‍ക്ക് മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയും മലയാളിയുമായ കുര്യന്‍ ജോസഫ്. നിര്‍ഭയ കേസിലെ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന ഇന്ദിര ജെയ്‌സിംഗിന്റെ അഭിപ്രായത്തെയും കുര്യന്‍ ജോസഫ് പിന്തുണച്ചു.
ജീവപര്യന്തം ശിക്ഷയാണ് വധശിക്ഷയേക്കാള്‍ കടുത്തത്. വധശിക്ഷക്ക് പകരം ജീവപര്യന്തം ശിക്ഷ നല്‍കണം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വധശിക്ഷക്ക് കഴിയില്ല. കണ്ണിന് കണ്ണ് എന്ന രീതി ലോകത്തെ മൊത്തം അന്ധരാക്കും എന്ന് പറഞ്ഞ ഗാന്ധിയുടെ മണ്ണാണിത്. വധശിക്ഷ പ്രതികാരമാണെന്നും നീതി നടപ്പാക്കുകയല്ലെന്നും ഡെസ്മണ്ട് ടുട്ടു പറഞ്ഞതായും കുര്യന്‍ ജോസഫ് ഓര്‍മിപ്പിച്ചു. പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെക്കുറിച്ച് ജനം മറക്കുമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.
Post Your Comments