തിരുവനന്തപുരം: ഗവര്‍ണറെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് തള്ളിയതിനെതിരെയും രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയ നോട്ടീസ് തള്ളിയത്. എന്നാല്‍ നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സംസാരിച്ചത് എന്നാല്‍ സ്പീക്കറെ പോലും തള്ളിയാണ് നിയമമന്ത്രി നിലപാടെടുത്തതെന്നും കാര്യോപദേശക സമിതിയോഗത്തില്‍ സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments