കൊച്ചി: കൊച്ചി മെട്രോയിലെ ലിസി സ്റ്റേഷന്റെ പേര് മാറ്റി. ഇനി മുതല്‍ ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന്‍ എന്നായിരിക്കും. നാളെ മുതല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പേര് മാറ്റത്തിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.തുടര്‍ന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചു. മറ്റ് സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ് പുനര്‍നാമകരണം.
ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇതു സംബന്ധിച്ച കെഎംആര്‍എല്‍ ബോര്‍ഡ് തീരുമാനം സര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചത്. മെട്രോ സ്റ്റേഷനുകളിലെ ബോര്‍ഡുകള്‍ മാറ്റുന്നതിനൊപ്പം തന്നെ നാളെ മുതലുള്ള അനൗണ്‍സ്‌മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ആയിരിക്കും നല്‍കുക.
Post Your Comments