Latest NewsIndia

വധശിക്ഷ സ്റ്റേ ചെയ്യാന്‍ കാരണം കേജരിവാള്‍ -കടുത്ത ആരോപണവുമായി നിര്‍ഭയയുടെ അച്ഛന്‍!

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അച്ഛന്‍. നിര്‍ഭയ കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതിന് കാരണം ഡല്‍ഹി സര്‍ക്കാറാണെന്ന് നിര്‍ഭയയുടെ മാതാപിതാക്കാള്‍ ആരോപിച്ചിരുന്നു. നിര്‍ഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നാണ് അവര്‍ പ്രതികരിച്ചിരുന്നത്.

നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ ആശാദേവിയും രംഗത്തെത്തിയിരുന്നു.’വധശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കില്‍, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങള്‍ക്ക് ഇത്രയും പ്രതീക്ഷ നല്‍കിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നല്‍കി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?’ -ആശാ ദേവി ചോദിക്കുന്നു.

തൂക്കിലേറ്റാന്‍ വിധി വന്നെങ്കിലും അത് നടപ്പിലാകില്ലെന്ന് പ്രതികളുടെ അഭിഭാഷകനായി എ.പി സി൦ഗ് പറഞ്ഞിരുന്നുവെന്ന് ആശാ ദേവി പറയുന്നു.
രാവിലെ പത്ത് മണി മുതല്‍ കോടതിയുടെ വരാന്തയിലിരിക്കുകയാണെന്നും കുറ്റവാളികളുടെ മുന്നില്‍ സര്‍ക്കാരും കോടതിയും തല കുനിക്കുകയാണെന്നും നിര്‍ഭയയുടെ അമ്മ പറയുന്നു.അനന്ത കാലത്തേക്ക് വധശിക്ഷ നടക്കില്ലെന്ന് പ്രതികള്‍ വെല്ലുവിളിക്കുകയാണെന്നും നിയമവ്യവസ്ഥയെ അവര്‍ പരിഹസിക്കുകയാണെന്നും അവര്‍ പറഞ്ഞു.

നാളെയായിരുന്നു പ്രതികളെ തൂക്കിക്കൊല്ലാന്‍ നേരത്തെ മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നത്. പട്യാല ഹൗസ് കോടതി ജസ്റ്റിസ് ധര്‍നമേന്ദ്രറാണ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റൊരുത്തരവ് ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.വധശിക്ഷ നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്, വിനയ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി.

തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും തീരുമാനമുണ്ടാകുന്നത് വരെ തൂക്കിലേറ്റുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.കേസിലെ പ്രതികളായ അക്ഷയ് താക്കൂറിനെയും വിനയ് ശര്‍മയെയും പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ എ പി സിംഗ് ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പവന്‍ കുമാര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button