Latest NewsNewsIndia

വ്യാജ വീഡിയോകളിലൂടെ അപമാനിച്ചു; അമിത് ഷായ്‌ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ വ്യാജ വീഡിയോകളിലൂടെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും അപമാനിച്ചെന്നാരോപിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ താരുമാനിച്ചു. ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.

സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ച് അമിത്ഷായും മറ്റ് ബി.ജെ.പി നേതാക്കളും പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് വേദനിച്ച മാതാപിതാക്കളാണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് സിങ് പറഞ്ഞു. മാനനഷ്ടക്കേസ് നല്‍കാനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.

അമിത് ഷായ്ക്കും എട്ട് ബിജെപി എം പിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ദില്ലിയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും അമിത് ഷായെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും ആം ആദ്മി പാര്‍ട്ടി കമ്മീഷനോട് ആവശ്യപ്പെട്ടു.

സ്‌കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത് ഷായാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. പൊളിക്കാന്‍ നിര്‍ത്തിയിരുന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണിതെന്ന് ആംആദ്മി തിരിച്ചടിച്ചു. എന്നാല്‍ ആംആദ്മിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപിമാരുടെ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച്ചയെന്ന വിശദീകരണവുമായാണ് അമിത് ഷാ വീഡിയോ പുറത്തുവിട്ടത്. മനോജ് തിവാരി, ഗൗതം ഗംഭീര്‍, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാര്‍ വിവിധ സ്‌കൂളുകളുടെ മോശം അവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button