വലയില്‍ കുടുങ്ങിയ വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ചയച്ച് മലയാളികൾ. കോഴിക്കോട് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് തമിംഗലത്തെ കടലിലേക്ക് വിട്ടത്. പരിസ്ഥിതി സംരക്ഷകരുടെ ‘ഇന്‍സീസണ്‍ ഫിഷ്’ എന്ന ട്വിറ്റര്‍ പേജിലൂടെ ഇതിന്റെ വീഡിയോ വന്നിരുന്നു. വലയില്‍ കുടുങ്ങി ബോട്ടില്‍ എത്തിയ വമ്പന്‍ തിമിംഗല സ്രാവിനെ കയറും കപ്പിയും കൊണ്ടാണ് കടലിലേക്ക് കെട്ടിയിറക്കിയത്. ഇന്ത്യയിലെ വൈല്‍ഡ് ലൈഫ് ആക്ട് 2001 പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവിയാണ് തിമിംഗല സ്രാവ്. ദേഹത്തു നിറയെ വെളുത്ത പുള്ളികളുള്ള ഇവ കടലിലെ ഏറ്റവും വലിയ മത്സ്യമാണ്. ട്വിറ്ററില്‍ ഈ വീഡിയോ കാണുന്നവരെല്ലാം മത്സ്യതൊഴിലാളികളെ അഭിനന്ദിക്കുകയാണ്.
Read also: വീടിന്‍റെ ടെറസിൽ കഞ്ചാവുചെടി വളർത്തിയ മെക്കാനിക്കൽ എൻജിനീയർ അറസ്റ്റിൽ
Fishermen from Kozhikode, #Kerala release an Endangered #WhaleShark. Respect! We should celebrate their actions. Please RT! Make them Heroes!@dhanyarajendran @Advaidism @jamewils @vivek4wild @wti_org_india @BittuSahgal @SanctuaryAsia @SwatiWild @GargiRawat @bahardutt @rickykej pic.twitter.com/uRz9eqPgG9
— InSeason Fish (@InSeasonFish) January 28, 2020
Post Your Comments