കോട്ടയം: പള്ളിയിലെ പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ വന്നതില്‍ ഖേദിക്കുന്നുവെന്നും ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വയടാര്‍ സെന്റ് മേരീസ് ഓാര്‍ത്തഡോക്‌സ് പള്ളില്‍ വച്ചായിരുന്നു വിവാദ പ്രസംഗം.
ഇസ്ലാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണ് മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ച് നേരില്‍ പറഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികള്‍ കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതായി പറഞ്ഞെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍.
കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണ്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മുസ്ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ.പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുസ്ലിം സമുദായത്തെ വ്രണപ്പെടുത്തുന്നതും വര്‍ഗീയത ഉളവാക്കുന്നതുമാണ് അദ്ദേത്തിന്റെ പ്രസംഗം എന്നായിരുന്നു വിമര്‍ശനം.
Post Your Comments