സ്‌പെയിനില്‍ ചരിത്രമെഴുതി ലയണല്‍ മെസ്സി. കോപ്പ ഡെല്‍ റേയില്‍ ലെഗനെസിനെതിരെ നേടിയ വമ്പന്‍ ജയത്തിന് പിന്നാലെയാണ് ബാഴ്‌സലോണക്ക് വേണ്ടി നേടിയ ജയങ്ങളൂടെ എണ്ണം 500 ആയി ഉയര്‍ത്തിയത്. സ്പാനിഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 500 ജയങ്ങള്‍ ഒരു ക്ലബ്ബിനായി നേടുന്നത്. ബാഴ്‌സയുടെ ജേഴ്‌സിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടെ സ്വന്തം പേരിലാക്കിയിരിക്കുകയാണ് മെസ്സി.
ഗോള്‍ മഴ പെയ്യിച്ച് വമ്പന്‍ ജയവുമായി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ലഗാനെസിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ ക്വാര്‍ട്ടറില്‍ കടന്നത്. ഇരട്ട ഗോളുകള്‍ നേടിയ ലയണല്‍ മെസ്സി ഒരു ഗോളിന് വഴിയിരുക്കുകയും ചെയ്തു.
സ്‌ട്രോങ്ങ് ലൈനപ്പുമായി ഇറങ്ങിയ ബാഴ്‌സക്ക് നാല് മിനുട്ടില്‍ ഗോളടി തുടങ്ങാന്‍ സാധിച്ചു. നാലാം മിനുട്ടില്‍ അന്റോണിന്‍ ഗ്രീസ്മാനിലൂടെ ബാഴ്‌സ തുടങ്ങി. 27 ആം മിനുട്ടില്‍ ക്ലെമന്റ് ലെഗ്ലെറ്റ് സ്‌കോര്‍ ചെയ്തു. ആദ്യ പകുതി 2 ഗോള്‍ ലീഡ് പിടിച്ച ബാഴ്‌സ രണ്ടാം പകുതിയില്‍ മുന്നടിച്ചു. ആദ്യം മെസ്സി 59ആം മിനുട്ടില്‍ ഗോളടിച്ചാരംഭിച്ചു. പിന്നാലെ പകരക്കാരനായി എത്തിയ ആര്‍തറും ഗോളടിച്ചു. 89 ആം മിനുട്ടില്‍ മെസ്സി രണ്ടാം ഗോളിലൂടെ ജയം ഉറപ്പിച്ചു.
Post Your Comments