KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ

മാനന്തവാടി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യാൻ വയനാട് എം പി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ഭരണഘടനാ സംരക്ഷണവും പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി നടത്തുന്ന റാലിയും പൊതുസമ്മേളനവും ആണ് വയനാട്ടിൽ നടക്കുന്നത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിലാണ് കല്പറ്റയിൽ വയനാട് എംപി രാഹുൽഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി. രാവിലെ 10ന് കല്പറ്റ എസ്‌കെഎംജെ ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഭരണഘടന സംരക്ഷണ റാലിയിൽ ആയിരങ്ങൾ അണിനിരക്കും.

ഭരണഘടനാ സംരക്ഷണവും സിഎഎക്കെതിരായ പ്രതിഷേധവും സ്വന്തം മണ്ഡലത്തിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് രാഹുലിന്റെ ഇത്തവണത്തെ മണ്ഡല സന്ദർശനം. രാഹുൽഗാന്ധി മുന്നിൽ നിന്ന് റാലി നയിക്കും. റാലിക്ക് ശേഷം കല്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് രാഹുൽ പൊതുസമ്മേളനത്തിലും സംസാരിക്കും.

ALSO READ: പൗരത്വ ഭേദഗതി സമരം: വികസന പദ്ധതികളില്‍ നിന്ന് കേന്ദ്രം അവഗണിക്കുന്നുവെന്ന് പിണറായി സർക്കാർ

രാഹുല്‍ ഗാന്ധിന്ന് പിന്നിലായി 5000 ദേശീയ പതാകകളേന്തി പ്രവര്‍ത്തകര്‍ അണിനിരക്കും. മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത 2000 പോസ്റ്ററുകളുമായും പ്രവര്‍ത്തകര്‍ റാലിയിലുണ്ടാകും. രാഹുൽ ഗാന്ധിക്കൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരും റാലിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ നടക്കുന്ന എം.പി ലാഡ്‌സ് അവലോകന യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button