Latest NewsIndiaNews

നി​ര്‍​ഭ​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സി​ല്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ​ത്തി. മീ​റ​റ്റ് ജ​യി​ലി​ലെ ആ​രാ​ച്ചാ​ര്‍ പ​വ​ന്‍ ജ​ല്ലാ​ദ് ആണ് ചുമതലയേറ്റത്. ഭാ​ര​വും ബ​ല​വും കൃ​ത്യ​മാ​ക്കാ​ന്‍ ഡ​മ്മി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​മെ​ന്ന് അധികൃതർ അറിയിച്ചു. ഇ​ന്ദി​രാ​ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ ക​ല്ലു ജ​ല്ലാ​ദി​ന്‍റെ ചെ​റു​മ​ക​നാ​ണു പ​വ​ന്‍. കൊ​ടും​കു​റ്റ​വാ​ളി​ക​ളാ​യ രം​ഗ, ബി​ല്ല എ​ന്നി​വ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തും ഇദ്ദേഹമാണ്. അ​ഞ്ച് വ​ധ​ശി​ക്ഷ​ക​ളി​ല്‍ മു​ത്ത​ച്ഛ​നൊ​പ്പം താ​ന്‍ സ​ഹാ​യി​യാ​യി​രു​ന്നെ​ന്നും പ​വ​ന്‍ വ്യക്തമാക്കുന്നുണ്ട്.

Read also: നി​ര്‍​ഭ​യ കേ​സ് : ദ​യ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ പ്രതികളിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കുന്നത് സമ്പന്ധിച്ച്, സുപ്രീം കോടതി തീരുമാനമിങ്ങനെ

നി​ര്‍​ഭ​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളെ​യും വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്കു​ന്ന​തി​നാ​യി മരണവാറന്റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ തൂ​ക്കി​ലേ​റ്റാ​ന്‍ ആ​രാ​ച്ചാ​രെ ന​ല്‍​ക​ണ​മെന്ന് തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ യു​പി സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ മീ​റ​റ്റ് ജ​യി​ലി​ല്‍ നി​ന്ന് ആ​രാ​ച്ചാ​രെ വിട്ടുനൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button