![onion](/wp-content/uploads/2019/10/onion-.jpg)
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്ത ഉള്ളി തുറമുഖങ്ങളില്‍ കെട്ടികിടക്കുന്നതിനാല്‍ കുറഞ്ഞവിലയ്ക്ക് വിപണിയിൽ ലഭ്യമാക്കാൻ തീരുമാനം. കിലോയ്ക്ക് 22 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. വിലക്കയറ്റം മറികടക്കാന്‍ ഇറക്കുമതി ചെയ്ത ഉള്ളിയാണ് ഇപ്പോള്‍ കെട്ടികിടക്കുന്നത്. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലാണ് ഇറക്കുമതി ചെയ്ത ഉള്ളി വന്‍ തോതില്‍ കെട്ടിക്കിടക്കുന്നത്.
Post Your Comments