Latest NewsNewsIndia

പൗരത്വ പ്രതിഷേധത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം; ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സമരത്തിനു മറവിൽ മതവിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീൽ ഖാൻ അറസ്റ്റിൽ. ഡോ. കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് കഫീൽ ഖാന്‍ അറസ്റ്റിലായതെന്നാണ് സൂചന.

മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള പരാമ‍ർശം നടത്തിയെന്നാണ് യുപി പൊലീസിന്‍റെ ആരോപണം. പൗരത്വ ബില്ലിനെതിരെയുള്ള സമരത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറിൽ അലിഗഢിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് അറസ്റ്റ്.

ALSO READ: മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന് പിന്തുണയുമായി വയനാട് എം പി രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ ഗോരക്പൂർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പ്രതിയെന്ന് ആരോപിച്ച യോഗിആദിത്യനാഥ് സർക്കാർ ഇദ്ദേഹത്തെ ജയിലടച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button