കാനഡയിലെ ആൽബെർട്ടയിലാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോൾ കാനഡയിൽ. മഞ്ഞിൽ പൊതിഞ്ഞ നിലയിലാണ് 3 പൂച്ചക്കുട്ടികളെ കണ്ടെത്തിയത്. വാലുകൾ മഞ്ഞിൽ ഉറച്ച നിലയിലായിരുന്നു പൂച്ചക്കുട്ടികൾ. പൂച്ചകളുടെ കരച്ചിൽ കേട്ടാണ് ആൽബെർട്ട സ്വദേശിയായ കെൻഡാൽ ഡിവിസ്ക് എത്തിയത്.
തുടർന്ന് കെൻഡാൽ ചൂടുകാപ്പി മഞ്ഞിൽ ഒഴിച്ചാണ് പൂച്ചകളുടെ വാൽ പുറത്തെടുത്തത്. കെൻഡാൽ പൂച്ചക്കുട്ടികളെ രക്ഷപെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
രക്ഷപെടുത്തിയ പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നൽകുമെന്നും കെൻഡാൽ വ്യക്തമാക്കി. കൊച്ചി മെട്രായിൽ കുടുങ്ങിയ പൂച്ചയെ ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തിയ സംഭവം കുറച്ച് നാളുകൾക്ക് മുമ്പാണ് കേരളത്തിൽ നടന്നത്. മെട്രോ മിക്കിയെന്ന് പൂച്ചയ്ക്ക് പേരുമിട്ടു.
https://www.facebook.com/kendall.diwisch/posts/10221488679266570
Post Your Comments