ഏഴൂര്‍: മത സൗഹാർദ്ദത്തിന് മാതൃകയായി ഒരു നാട്. ജാതിയും മതവുമെല്ലാം മറന്ന് ഏഴൂര്‍ ഗ്രാമം കൈകോര്‍ത്തപ്പോള്‍ സാധ്യമായത് 100 വര്‍ഷം മുമ്പ് മുടങ്ങിയ കൊറ്റംകുളങ്ങര ശിവ, പാര്‍വതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവമാണ്. രണ്ടു വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ പുനരുദ്ധാരണം നടത്തി. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്നവിധിയില്‍ കണ്ടെത്തിയത്. ഇതോടെ ഉത്സവം നടത്താന്‍ എല്ലാ മതവിഭാഗങ്ങളും മുന്നോട്ട് വരികെയായിരുന്നു.
ജാതി മതവ്യവ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒന്നിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പുരാതന മുസ്ലീം കുടുംബത്തിലെ കാരണവന്മാരും യുവാക്കളുമടക്കം ഉത്സവം നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റിയില്‍ അംഗങ്ങളായി. ഇതോടെ 800 വര്‍ഷം മുമ്പ് സേവകര്‍ക്കായി വെട്ടത്ത് രാജാവ് പണിത ക്ഷേത്രത്തില്‍ ഒരു നൂറ്റാണ്ട് മുമ്പ് മുടങ്ങിയ ഉത്സവം ഗംഭീരമായി നടന്നു.
ALSO READ: ഭാരതത്തിന്റെ ഹൃദയം തകര്‍ന്ന ഓര്‍മപ്പെടുത്തല്‍; മഹാത്മാ ഗാന്ധിയുടെ 72ാം രക്തസാക്ഷി ദിനം
യാസര്‍ പൊട്ടച്ചോലയായിരുന്നു ഉത്സവകമ്മിറ്റി ചെയര്മാന്. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, നഗരസഭാധ്യക്ഷന്‍ കെ ബാവഹാജി, ഗായകന് കെ ഫിറോസ് ബാബു, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മതസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
Post Your Comments