
നെടുമങ്ങാട്: നെടുമങ്ങാട് ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. വാഹനം കെട്ടിവലിച്ചുകൊണ്ടുപോകുകയായിരുന്ന റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നെടുമങ്ങാട് നെട്ട കുന്നുംപുറത്ത് വീട്ടില്‍ അഖിലയാണ് (37) മരിച്ചത്.
ചെങ്കോട്ട ഹൈവേയില്‍ കല്ലമ്ബാറയില്‍ ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. 11 -ാംകല്ലില്‍ നിന്ന് കല്ലമ്ബാറയിലേക്ക് വാഹനത്തെ കെട്ടിവലിച്ചു കൊണ്ടുപോയ റിക്കവറി വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറിന്‍റെ ഹാന്‍ഡില്‍ എതിരെ വന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ തട്ടി.
ALSO READ: ബസും ഓട്ടോയും കൂട്ടിയിടിച്ച് കിണറ്റിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു
ഇതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് അഖില റോഡില്‍ തലയിടിച്ച് ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. യുവതിയെ ഉടന്‍ ആട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments