UAELatest NewsNewsGulf

യുഎഇയിൽ 7 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളിയും

അബുദാബി : യുഎഇയിൽ കഴിഞ്ഞ ദിവസം 7 കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ പ്രവാസി മലയാളിയും. അബുദാബിയിലെ റൂഹ് അൽ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ സ്വദേശി ടോമി കുഞ്ഞുവാണ് (52) മരിച്ചത്.

അൽറഹ്ബ മാളിനടുത്തുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്.  മലയാളി ഉൾപ്പെടെ മൂന്ന് പേർ ഇന്ത്യക്കാരാണ്. കശ്മീർ സ്വദേശി ഷിറാസ് അൽ ഉസ്മാൻ, തമിഴ്നാട് സ്വദേശി വസന്തകുമാർ ലോറൻസ് സാവ്‌രിമുത്തു, സിംബാബ്‌വേ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവർ. തിങ്കളാഴ്ച രാവിലെ ഏഴരയോടെ സഹപ്രവർത്തകരോടൊപ്പം സ്കൂളിലേക്കു പോകവെയാണ് അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലെത്തിക്കും.

Also read : ന്യൂക്ലിയര്‍ പ്ലാന്റിന് ചുറ്റും സൈറണ്‍ പരിശോധന; അബുദാബി നിവാസികള്‍ക്ക് മുന്നറിയിപ്പ്

മാലദ്വീപിൽ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് അബുദാബിയിലെ സർക്കാർ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. പിതാവ് : കാക്കനാട്ട് ലൂയിസ് സ്കറിയ, അമ്മ : ഏലിക്കുട്ടി ഭാര്യ : ഷൈനിയാണ് ,2 മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button