മുംബൈ : മൂന്നാം ദിനം വീഴ്ചയിൽ നിന്നും കരകയറി, ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 231.80 പോയിന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയിന്റ് ഉയർന്നു 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also read : ഓഹരി വിപണി : നഷ്ടത്തിൽ നിന്നും കരകയറി, വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
ബിഎസ്ഇയിലെ 1268 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1201 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 164 ഓഹരികള്‍ക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ഭാരതി ഇന്‍ഫ്രടെല്‍, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് എന്നീ ഓഹരികള്‍ നേട്ടത്തിലും ഐഷര്‍ മോട്ടോഴ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത്
Post Your Comments