മുംബൈ : ഓഹരി വിപണി വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നഷ്ടത്തിൽ നിന്നും കരകയറി നേട്ടത്തിൽ ആരംഭിച്ചു. സെൻസെക്‌സ് 274 പോയിന്റ് ഉയർന്ന് 41241ലും നിഫ്റ്റി 80 പോയിന്റ് ഉയർന്ന് 12136ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 277 ഓഹരികള്‍ നഷ്ടത്തിലും 954 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായപ്പോൾ 40 ഓഹരികള്‍ക്ക് മാറ്റമില്ലതെ തുടരുന്നു.
ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികള്‍ നേട്ടത്തിലും എന്നാല്‍ ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷര്‍മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.
Post Your Comments