എന്താണ് വേദം എന്ന് ഒറ്റവാക്കിൽ ഒരാൾ ചോദിച്ചാൽ, അത് ഈശ്വരൻറെ വാണി (വാക്ക്) യാണെന്നതാണ് ഉത്തരം, അതുകൊണ്ട് പരമാണു സംഘാതം മുതൽ പരമമായ സൂക്ഷ്മസ്ഥലം വരെ വേദത്തിന്റെ വിഷയമാണ്.
ഭാരതീയ സംസ്കൃതിയുടെ മൗലികസത്ത അതിന്റെ ആത്മീയമായ സംസ്കാരമാണ്. ലോകത്ത് ഇത്ര യധികം സംസ്കാര പ്രച്ചുരിമയെ പുഷ്ഠിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ക്രാന്തദർശികളായ ഋഷിമാരാൽ നിർമ്മിക്കപ്പ്പെട്ടതാണ് – നമ്മുടെ പൈതൃകം – ആത്മീയമായ ഔന്നത്യത്തിന്റെ ഉദാത്തമായ അവസ്ഥയാണ് ഭാരതീയൻറെ ആർഷ സംസ്കൃതി.
“ആർഷം” എന്ന പദം തന്നെയും, ഋഷിയെ സംബന്ധിച്ചത്, ഉറച്ചത് എന്നെല്ലാമുള്ള അർത്ഥത്തിലാണ് അതുപയോഗിച്ചത്. പ്രപഞ്ചത്തിന്റെ കാരണ സവിശേഷതകളെക്കുറിച്ച് ധ്യാനനിരതരായ ഋഷിമാരുടെ ഹൃദയകമലങ്ങളിൽ ഈശ്വരൻ കോരിചൊരിഞ്ഞ കാരുന്യാംബൂവാണ്. ആർഷ വചനങ്ങൾ ഇതിനെയെല്ലാം ഒന്നാകെ “വേദങ്ങൾ” എന്നാണ് ഋഷിമാർ വിശേഷിപ്പിച്ചിട്ടുള്ളത്.
എന്താണ് വേദങ്ങളിലെ പദാർത്ഥസംജ്ഞകൾ – ഈശ്വരൻ, സൃഷ്ടി, മനുഷ്യൻ, പ്രകൃതി, പഞ്ചഭൂതങ്ങൾ, ജീവൻ, ജൈവീകത,ധർമ്മം, പ്രേമം, കരുണ, ഐക്യം, ബലം, ഊർജ്ജം, ബുദ്ധി, പ്രപഞ്ചശാസ്ത്രം, ഖഗോള ശാസ്ത്രം, ആയുർവേദം, അഹിംസ, ബ്രഹ്മചര്യം, അങ്ങനെ നിരവധി വിഷയങ്ങൾ, വേദം കൈകാര്യം ചെയ്യുന്നു. വേദങ്ങളുടെ പഴക്കത്തെക്കുറിച്ച് പാശ്ചാത്യരും, പൗരസ്ത്യരുമായ പണ്ഡിതന്മാർ ഇന്നും ഏകതാനയിലെത്തിയിട്ടില്ല.
എന്നാൽ സായിപ്പ് പറയുന്നത് ഞങ്ങൾക്ക് പ്രമാണം എന്ന് ചിന്തിക്കുന്ന അനേകം പേർ നമ്മുടെ വിദ്യാഭ്യാസ മണ്ഡല തത്തിലുള്ളതുകൊണ്ട് B.C 1500ന് അപ്പുറം വേദങ്ങളുടെ പഴക്കം കൊണ്ടുപോകാൻ നമ്മളും
തയ്യാറാകുന്നില്ല. പക്ഷേ പാശ്ചാത്യരുടെ’ഇടയിലും ബുദ്ധിപൂർവ്വം ചിന്തിക്കുന്നവരുള്ളതിനാൽ B.C 1500 എന്നത് അവരും തള്ളികളഞ്ഞിരിക്കുന്നു. വേദം അതിന് മുൻപ് കുറേക്കൂടി പഴക്കമുള്ളതായി അവർ കാണുന്നു. മാനവരാശിക്ക് ഈശ്വരൻ നൽകിയ ഈ രത്ന ഭണ്ഡാരം അമൂല്യങ്ങളായ ദർശനങ്ങളെ അവതരിപ്പിക്കുന്നു. അവയിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു.
ഇപ്രകാരം വടം സർവ്വജനീനമായ മാനവ മൈത്രിയുടെ വിഭാവനവും വേദത്തിൽ തന്നിരിക്കുന്നു.ഇനി നമുക്ക് എത്ര വേദങ്ങളുണ്ടെന്നും അവയുടെ ഘടന എപ്രകാരമാണെന്നും ആർഷഗ്രന്ഥങ്ങൾ എത്രയാണെന്ന് നോക്കാം.
1.ഋഗ്വേദ സംഹിത
2.യജുർവേദ സംഹിത
3. സാമവേദ സംഹിത
4.അഥർവവേദ സംഹിത
ഇങ്ങനെ നാല് വേദങ്ങൾക്ക് നാല് ഉപവേദങ്ങൾ
1. ഋഗ്വേദം – ആയുർവ്വേദം
2 . യജുർവേദം – ധനുർവ്വേദം
3 . സാമവേദം – ഗാന്ധർവ വേദം
4 . അഥർവ്വ വേദം – സ്ഥാപത്യ വേദം
ഈ ചതുർവ്വേദ സംഹിതകൾക്ക് നാല് ബ്രാഹ്മണങ്ങൾ
1 . ഋഗ്വേദം – ഐതരേയ ബ്രാഹ്മണം
2 . യജുർവേദം – ശതപദ ബ്രാഹ്മണം
3 . സാമവേദം – ജൈമിനീയ ബ്രാഹ്മണം
4 . അഥർവ്വ വേദം – താണ്ധ്യമഹാ ബ്രാഹ്മണം
ബ്രാഹ്മണങ്ങൾ വേദസംഹിതകളുടെ വ്യാഖ്യാനമാകുന്നു. മന്ത്രം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതിൻറെ പ്രയോഗ പദ്ധതിയെന്താണെന്നും, യാഗച്ചടങ്ങുകൾ എങ്ങനെയെന്നും ബ്രാഹ്മണങ്ങൾ വിശദമാക്കുന്നു. ബ്രാഹ്മണങ്ങൾക്ക് പുറമേ അതിന്റെ ഗണിതപരമായ പദ്ധതികൾ വിവരിക്കുന്നു. കൽപ ഗ്രന്ഥങ്ങൾ കൂടി വേദവ്യാഖ്യാന പരമ്പരയിൽ വരുന്നുണ്ട്. വേദത്തിന്റെ താത്വികവശങ്ങളെ സംബന്ധിച്ച് ഋഷിമാർ രചിച്ച ചിന്താ സൌരഭങ്ങലാണ് ഉപനിഷത്തുകൾ.
ആത്മീയ പ്രാധാന്യമുള്ള 11 ഉപനിഷത്തുകൾ മഹാത്മാക്കളായ മനീഷികൾ നിർദ്ദേശിച്ചിട്ടുണ്ട് .
1. ഈശോവാസ്യം 2 .കേനം 3. കഠം 4.പ്രശ്നം 5 . മുണ്ഡകം 6 . മാണ്ഡൂക്യം
7 . ഐതരേയം . 8. തൈത്തരീയം 9 . ചാന്ദോഗ്യം 10 . ബൃഹദാരന്യകം 11.ശ്വേതാശ്വതരം.
ഈ ആത്മതത്വ പ്രസാദനങ്ങളായ ഉപനിഷത്തുക്കലാണ് ഭാരതീയ സംസ്കൃതിയുടെ സിംഹഭാഗവും
കൈകാര്യം ചെയ്യുന്നത്. അതിലൂടെ പ്രപഞ്ചദർശനത്തിന്റെ ശാസ്ത്രീയവശത്തെകുറിച്ചും അവർ ചർച്ച ചെയ്തു . ഈ ഗ്രന്ഥങ്ങൾ ആറെന്നമെന്ന്. അതിന്റെ ചെയ്താക്കളെയും നമുക്ക് നോക്കാം.
1. ന്യായ ദർശനം – ഗൗതമൻ
2. സാംഖ്യ ദർശനം – കപിലൻ
3. വൈശേഷിക ദർശനം – കണാദൻ
4. പൂർവ്വമീമാംസ – ജൈമിനി
5. .ഉത്തര മീമാംസ – വ്യാസാൻ
6. യോഗദർശനം – പതഞ്ജലി
പ്രപഞ്ചത്തിന്റെ ശാസ്ത്രീയ നിർവചനങ്ങളോട് ആത്മദർശനങ്ങളാവേദവും, ഉപനിഷത്തും കൂട്ടിചേർത്ത് പഠിക്കുമ്പോൾ ബ്രഹ്മ ജിജ്ഞാസയ്ക്ക് ശമനം വരുന്നു. ഈശ്വരീയ ജ്ഞാനത്തിന് ആവശ്യം വേദപഠനമാണെന്ന് മനു പറയുന്നു.
“ബ്രഹ്മജിജ്ഞാസമാനാനം
പ്രമാണം പരമം ശ്രുതിം ”
“പരമമായ ശ്രുതി ബ്രഹ്മജിജ്ഞാസുകൾക്ക് പ്രമാണമാകുന്നു”. ആരാണ് വേദപഠനത്തിനധികാരി? ജിജ്ഞസുവാണ് (അറിവ് ആഗ്രഹിക്കുന്നവൻ) വേദപഠനത്തിനധികാരി.വേദം പഠിച്ചവൻ വിപ്രൻ..വേദപഠനത്തിന് ജാതിയും മതവുമില്ല. വാല്മീകിയും ,വ്യാസനും, ഐതരേയ മഹീദാസാനും, ജാബാല സത്യകാമനും ജാതി ബ്രാഹ്മണരല്ല.കാട്ടാളനായവനെ ബ്രഹ്മജ്ഞനായി ഉയർത്തുന്നതാണ് വേദം. കാട്ടാളൻ ബ്രാഹ്മണനാകുന്നത് പ്രകൃതി നിയമം. ഈ നിയമത്തെ ഋഷിമാർ ‘വർണ്ണം’ എന്ന് വിളിച്ചു. കാലക്രമേണ വർണ്ണത്തെ ജാതിയായി തെറ്റിദ്ധരിച്ചു. ഈശ്വരീയമായ വേദത്തിൽ, സകല മനുഷ്യരും (നിഷാദന്മാരുൾപ്പെടെ) വേദം പഠിക്കണമെന്ന് നിർദ്ദേശിക്കുന്നു.
ആദിമ ഋഷിയുടെ പാരമ്പര്യത്തിൽ ജൈമിനിവരെയുള്ളവരെയാണ് വൈദിക ഋഷി പാരമ്പര്യം കൊണ്ടുദ്ദേശിക്കുന്നത്. അതിനു ശേഷം ശ്രീശങ്കരൻ വന്ന് ആചാര്യനിഷ്ട്ടമുള്ള അദ്വൈത സിദ്ധാന്തം സ്ഥാപിച്ച് ധർമ്മ പ്രചരണം നടത്തി. അദ്ദേഹത്തിന്റെ അദ്വൈത പരമ്പര ജാതി’ബ്രാഹ്മണ സമ്പ്രദായത്തിൽ വിശ്വസിച്ചു. അതേ ജാതിയിലുള്ളവർക്ക് മാത്രമായുള്ള വേദപഠന കേന്ദ്രവും, സന്യാസ പ്രസ്ഥാനങ്ങളുമാരംഭിച്ചു.
പക്ഷേ ശങ്കരന് ശേഷം ദക്ഷിണ ഭാരതത്തിലെ ശ്രീരാമാനുജൻ ദ്വൈതമതം സ്ഥാപിച്ച് അദ്വൈത ഖണ്ഡനം നടത്തി ധർമ്മ പ്രചരണം ചെയ്തു. ഉപനിഷത്തും, ബ്രഹ്മസൂത്രവും (ഉത്തരമീമാംസ) ഭാഗവത്ഗീതയുമാണ് രണ്ടുപേരും തങ്ങളുടെ സമത്വ പ്രചാരണത്തിനായി ഉപയോഗിച്ചത്. പിന്നീട് വന്ന ആചാര്യന്മാർ എല്ലാവരും ഈ രണ്ടു പക്ഷത്തും ചേർന്നു കൊണ്ട് അദ്വൈത – ദ്വിത സിദ്ധാന്തങ്ങൾക്കും, ദ്വൈതാദ്വൈതങ്ങൾക്കും , വിശിഷ്ടാദ്വൈതത്തിനും മുൻതൂക്കം നൽകി.
Post Your Comments