മഹാരാഷ്ട്രയില്‍, പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച്, ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തില്‍ കിഷോര്‍ പൊഡ്ഡര്‍ എന്ന സ്ത്രീയുടെ കടയിലാണ് സംഭവം നടന്നത്. ബന്ദിന് കടയടക്കാന്‍ ആഹ്വാനം ചെയ്തെത്തിയവരുടെ ആവശ്യം കിഷോര്‍ നിരസിച്ചപ്പോള്‍ പ്രക്ഷോഭകര്‍ ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ചു.
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ തൃണമൂൽ ആക്രമണം; രണ്ട് മരണം; ഞെട്ടലോടെ മമത
തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍, പ്രക്ഷോഭകര്‍ കട അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് കലികയറിയ കിഷോര്‍ പ്രക്ഷോഭകാരികളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞത്. അപ്പോഴേക്കും,സംഭവമറിഞ്ഞ് രംഗത്തെത്തിയ പോലീസ് പ്രക്ഷോഭകാരികളെ വിരട്ടിയോടിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
#WATCH A shopkeeper in Yavatmal uses Red Chilli powder to stop the agitators protesting against CAA, NRC and NPR from shutting her shop today during Bharat Bandh called by multiple organisations. #Maharashtra pic.twitter.com/32aE3JaReU
— ANI (@ANI) January 29, 2020
Post Your Comments