KeralaNattuvarthaLatest NewsNews

വെളിച്ചെണ്ണയ്ക്ക് നിലവാരമില്ല : രണ്ടു കമ്പനികള്‍ക്ക് പിഴ വിധിച്ചു

മാനന്തവാടി: നിലവാരമില്ലാത്ത വെളിച്ചെണ്ണയെന്നു കണ്ടെത്തിയതിന് തുടർന്ന് രണ്ടു കമ്പനികള്‍ക്ക് പിഴ. വയനാട്ടില്‍ നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്തതിനും വില്‍പന നടത്തിയതിനും വിവിധ. സ്ഥാപനങ്ങള്‍ക്ക് 10.55 ലക്ഷം രൂപ പിഴയാണ് മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്ജൂഡിക്കേറ്റിംഗ് ഓഫീസർ (ആര്‍.ഡി.ഒ കോടതി)വിധിച്ചത്.

Also read : ‘മെട്രോ മിക്കി’ യെ ഏറ്റെടുത്ത് മോഡൽ; യുവതിയുടെ വീട്ടിൽ അധികൃതർ പരിശോധന നടത്തും

കേര ക്രിസ്റ്റല്‍ ബ്രാന്റ് ഉല്‍പാദകരായ പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍, കേരള റിച്ച് ബ്രാന്റ് ഉല്‍പാദകരായ പാലക്കാട് ഫോര്‍സ്റ്റാര്‍ അസോസിയേറ്റസ് എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സികളും വില്‍പന നടത്തിയ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സികളുമാണ് പിഴ അടക്കേണ്ടത്. പാലക്കാട് ആഫിയ കോക്കനട്ട് ഓയില്‍ മില്‍ അഞ്ച് ലക്ഷം രൂപയും, കേര ക്രിസ്റ്റല്‍ ബ്രാന്റ് വെളിച്ചെണ്ണ വില്‍പന നടത്തിയ കല്‍പ്പറ്റയിലെ ഗോള്‍ഡന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നാല് ലക്ഷം രൂപയും, പാലക്കാട് ഫോര്‍സ്റ്റാര്‍ അസോസിയേറ്റസ് ഒരു ലക്ഷം രൂപയും കേരള റിച്ച്‌ ബ്രാന്റ് വെളിച്ചെണ്ണ വില്‍പന നടത്തിയ അമ്ബലവയല്‍ സോന ഹൈപ്പര്‍മാര്‍ക്കറ്റ് 55,000 രൂപയുമാണ് അടയ്ക്കേണ്ടത്.

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ നിലവാരമില്ലാത്തത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്ജൂഡിക്കേറ്റിംഗ് ഓഫീസര്‍ (ആര്‍.ഡി.ഒ.) കോടതി ഫയല്‍ ചെയ്ത കേസിലാണ് പിഴയടക്കാന്‍ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button