ന്യൂഡൽഹി :1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ബില്ലിന് (2020) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ബില്ലിന് ക്യാബിനറ്റിന്‍റെ അനുമതി ലഭിച്ചതായി അദേഹം പറഞ്ഞു.
നിലവിൽ 20 ആഴ്ച വരെ മാത്രമേ ഗർഭച്ഛിദ്രത്തിനു അനുമതി നൽകിയിരുന്നുള്ളു. ഇത് ഉയർത്താൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഗര്‍ഭച്ഛിദ്ര നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിന് എതിരെ വലിയ പ്രതിഷേധമായിരുന്നു കേന്ദ്രത്തിനു നേരിടേണ്ടി വന്നത്.
ഇത്തരം നിയമം ഗർഭച്ഛിദ്രം വർധിക്കാൻ ഇടയാക്കുമെന്നാണു പ്രധാന ആക്ഷേപം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി നിയമപ്രകാരം അബദ്ധത്തിൽ ഗർഭം ധരിക്കുക, പീഡനത്തിലൂടെ ഗർഭധാരണം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിലാണ് 20 ആഴ്ച വരെയുള്ള ഗർഭധാരണത്തിന് അനുമതി നൽകിയിരുന്നത്.
Post Your Comments