Latest NewsNewsInternational

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയാന്റിന്റെ പീഡനക്കേസ് പരാമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥാനം തെറിച്ചു

ന്യൂയോര്‍ക്ക് : ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച  ബാസ്‌കറ്റ് ബോള്‍ താരം  കോബി ബ്രയാന്റിന്റെ പീഡനക്കേസ് പരാമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥാനം തെറിച്ചു.
ബ്രയാന്റിന്റെ പീഡനക്കേസിനെ കുറിച്ച് പരാമര്‍ശിച്ചതിന് വാഷിംഗ്ടണ്‍ പോസ്റ്റാണ് മാധ്യമപ്രവര്‍ത്തകയെ പുറത്താക്കിയത്. ഫെലീഷ്യ സോന്‍മെസ് എന്ന മാധ്യമപ്രവര്‍ത്തകയെയാണ് സ്ഥാപനം സസ്പെന്‍ഡ് ചെയ്തത്.

Read Also : ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച കോബി ബ്രയാന്റ് 2003 ലെ പീഡനക്കേസ് പ്രതിയാണ്. കോബിയെ കുറിച്ചെഴുതിയ ആര്‍ട്ടിക്കിളില്‍ ഇക്കാര്യം പരാമര്‍ശിച്ചതാണ് സ്ഥാപനത്തെ ചൊടിപ്പിച്ചതും സസ്പെന്‍ഷന്‍ നടപടിയിലേക്ക് കടന്നതും.

ഒരു സര്‍ജറിക്ക് മുമ്പായി കൊളറാഡോയിലെ ‘ദ ലോഡ്ജ് ആന്റ് സ്പാ’യില്‍ മുറിയെടുത്തതാണ് കോബി ബ്രയാന്റ്. അവിടെവച്ചാണ് പത്തൊമ്പതുകാരിയായ ഹോട്ടല്‍ ജീവനക്കാരിയെ കോബി തന്റെ മുറിയില്‍വച്ച് പീഡിപ്പിക്കുന്നത്. കേസില്‍ കോബി കുറ്റം സമ്മതിച്ചിരുന്നു.

ഇന്നലെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. കാലിഫോര്‍ണിയയിലെ കലാബസാസില്‍ വച്ചാണ് അപകടമുണ്ടായത്. കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. കൂടെയുണ്ടായിരുന്ന മകള്‍ ജിയാന (13) ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button