Latest NewsKeralaNews

ഒരടി പിന്നോട്ടില്ല, ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരും; പുറത്താക്കലില്‍ പ്രതികരിച്ച് കെഎം ബഷീര്‍

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ലെന്ന് മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീര്‍. പൗരത്വനിയമഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃഖലയില്‍ പങ്കെടുത്ത കെഎം ബഷീറിനെ മുസ്ലീം ലീഗ് പുറത്താക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി കെഎം ബഷീര്‍ എത്തിയിരിക്കുന്നത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും. ഒരടി പിന്നോട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് പ്രതികരിച്ചു. രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം . ഒറ്റപ്പെട്ട് പോയാല്‍ സമരം ദുര്‍ബലമാകും. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ്. സിപിഎം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.

പാര്‍ട്ടി നടപടിയെക്കുറിച്ചു ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും കെഎം ബഷീര്‍ പറഞ്ഞു.മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ഇകഴ്ത്തി സംസാരിച്ചു എന്ന ആരോപണം തെറ്റാണ്. പിണറായി വിജയന് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാകാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. കൂട്ടായ പോരാട്ടം വേണമെന്ന അഭിപ്രായത്തോട് എ കെ ആന്റണിക്ക് വരെ യോജിപ്പാണ് . പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും മുസ്ലിം ലീഗുകാരന്‍ തന്നെയായിരി തുടരുമെന്നും കെഎം ബഷീര്‍ പ്രതികരിച്ചു.

ബഷീര്‍ എല്‍ഡിഎഫിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതോടെയാണ് നടപടി. ബഷീറിനെ കൂടാതെ നിരവധി ലീഗ് പ്രവര്‍ത്തകരും മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button