ലഖ്‌നൗ : പ്രണയാഭ്യർത്ഥന നിരസിക്കുന്ന പെൺകുട്ടികളുടെ നേരെ ആൺകുട്ടികൾ ആസിഡ് പ്രയോഗം നടത്തുന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. എന്നാൽ ഉത്തർപ്രദേശിൽ നിന്നുള്ള സംഭവത്തിൽ പെൺകുട്ടിയാണ് ആണകുട്ടിക്ക് നേരെ ആസിഡ് പ്രയോഗം നടത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്ത യുവാവിന്റെ ദേഹത്താണ് യുവതി ആസിഡൊഴിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രോഹിത് യാദവ് (24)എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. പാൽ വില്‍പ്പനശാലയിലെ ശുചീകരണ തൊഴിലാളിയാണ് രോഹിത്. പ്രണയാഭ്യര്‍ഥനയുമായി രോഹിത് യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നു. യുവാവിന്റെ ശല്യം സഹിക്കാനാകാതെയാണ് യുവതി രോഹിത്തിനെ ആക്രമിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമന.
ചൊവ്വാഴ്ച രാവിലെ യുവാവ് ജോലി ചെയ്യുന്നിടത്ത് ഒളിച്ചിരുന്ന യുവതി രോഹിത് എത്തിയതോടെ ആസിഡ് ഒഴിക്കുകയായിരുന്നു. കഴുത്ത്, നെഞ്ച് പുറം, തോള്‍ എന്നിവടങ്ങളില്‍ പൊള്ളലേറ്റ രോഹിത്ത് ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാൽ യുവതിക്കെതിരെ ഇതുവരെയും രോഹിത് പരാതി നല്‍കിയിട്ടില്ലെന്നാണ് മൊറാവന്‍ പോലീസ് പറയുന്നത്. അതിനാൽ സംഭവത്തിൽ ഇതുവരെയും കേസുമെടുത്തിട്ടില്ല.
Post Your Comments