Latest NewsUAENewsGulf

ദുബായിൽ വാഹന സ്പെയർ പാർട്സുകളിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 73 കിലോ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു

ദുബായ് : യുഎഇയിൽ വൻ ലഹരിമരുന്ന് വേട്ട. വാഹന സ്പെയർ പാർട്സുകളിൽ ഒളിച്ചുകടത്താൻ ശ്രമിച്ച 73 കിലോ ലഹരിമരുന്ന് ശേഖരമാണ്  ദുബായിലെ ബൽഅലിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ക്രിസ്റ്റൽ രൂപത്തിലാക്കി ചെറിയ പൊതികളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നതെന്നും അയൽരാജ്യത്തു നിന്നാണ് ഇവ എത്തിച്ചതെന്ന് ജബൽഅലി കസ്റ്റംസ് ഡയറക്ടർ യൂസഫ് അൽ ഹാഷിമി അറിയിച്ചു.

Also read : കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു

മണിക്കൂറിൽ 150 കണ്ടെയ്നറുകൾ മനുഷ്യസഹായമില്ലാതെ പരിശോധിക്കാനുള്ള സ്മാർട് സ്കാനിങ് സംവിധാനമാണ് കസ്റ്റംസിനുള്ളത്. ജബൽഅലിയിൽ ഇത്തരം ആറ് സ്കാനിങ് ഉപകരണങ്ങളുള്ളതിനാൽ മണിക്കൂറിൽ 900 കണ്ടെയ്നറുകൾ പരിശോധിക്കാനാകുമെന്നും രാജ്യത്തെത്തുന്ന ചരക്കുകൾ സൂക്ഷ്മമായി നിരീക്ഷിച്ചശേഷമേ കടത്തിവിടൂ എന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button