ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി ഷർജിൽ ഇമാം അറസ്റ്റിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് മൂന്നു ദിവസമായി ഒളിവിലായിരുന്ന ഇയാളെ ബിഹാറിലെ ജഹാനാബാദിൽനിന്നാണ് പിടികൂടിയത്. ഡൽഹി, മുംബൈ, പാറ്റ്ന എന്നിവിടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘത്തെയാണ് ഡൽഹി പോലീസ് ഷർജിലിനെ പിടികൂടാനായി അയച്ചിരുന്നത്. അല്പം സമയം മുന്‍പ് ഇയാളുടെ സഹോദരനെ ബീഹാര്‍ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിൽ എത്തിച്ച ശേഷം ഷര്‍ജീല്‍ ഇമാമിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
JNU Student Sharjeel Imam has been arrested from Jahanabad,Bihar by Delhi Police. Imam had been booked for sedition by Police. More details awaited. pic.twitter.com/7zFmWFbWIf
— ANI (@ANI) January 28, 2020
JNU Student Sharjeel Imam has been arrested from Jahanabad,Bihar by Delhi Police. Imam had been booked for sedition by Police. More details awaited. pic.twitter.com/RJgtGNYH4c
— ANI (@ANI) January 28, 2020
മുംബൈ ഐഐടിയിൽ നിന്ന് കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം ജെഎൻയുവിൽ ഗവേഷണം ചെയ്യുകയായിരുന്ന ഷർജിൽ, പൗരത്വവിരുദ്ധപ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തിൽ ആസാമിനെയും വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റണമെന്ന പരാമർശം സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്തത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസും കേസെടുത്തിരുന്നു.
കാകോ പോ ലീസ് സ്റ്റേഷൻ പരിധിയിലെ ഷർജിലിന്റെ തറവാട്ടിൽ ഞായറാഴ്ച രാത്രി പോലീസ് റെയ്ഡു നടത്തിയിരുന്നു. ഷർജിൽ ഇമാം സ്ഥല ത്തുണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളുടെ അഭ്യർഥനയെത്തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ജഹാനാബാദ് എസ്പി മനീഷ് കുമാർ പറഞ്ഞു
Post Your Comments